ad
Deshabhimani

രക്തക്കുഴലുകളിലെ 
അസാധാരണ വളർച്ചയ്ക്ക് 
ചികിത്സയുമായി രാജഗിരി

Rajagiri Hospital

‘ലിക്വിഡ് നൈട്രജൻ ക്രയോ അബ്ലേഷൻ’ ചികിത്സ വിജയകരമായി നടത്തിയ ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ

വെബ് ഡെസ്ക്

Published on Sep 27, 2026, 01:41 AM | 1 min read

ആലുവ


ശരീരത്തിലെ നീരിനും കഠിനമായ വേദനയ്ക്കും തിണർപ്പിനും കാരണമായ 'വാസ്കുലാർ മാൽഫോർമേഷൻ' രോഗാവസ്ഥയ്ക്ക് ‘ലിക്വിഡ് നൈട്രജൻ ക്രയോ അബ്ലേഷൻ’ ചികിത്സ വിജയകരമായി നടത്തി ആലുവ രാജഗിരി ആശുപത്രി.


ഇടത് തുടയിൽ കടുത്ത വേദനയും രക്ത ധമനിയിലെ തിണർപ്പും മൂലം ബുദ്ധിമുട്ടിയ 21 കാരിയായ യുവതിക്കാണ്‌ ക്രയോ അബ്ലേഷൻ വിജയകരമായി നടത്തിയത്. ഡോ. ടോം ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ശരീരത്തിലെ അസാധാരണമായ കോശങ്ങളെയോ രോഗബാധിതമായ കലകളെയോ അതിശൈത്യം ഉപയോഗിച്ച് മരവിപ്പിച്ചു നശിപ്പിക്കുന്ന ചികിത്സാരീതിയാണ് ക്രയോ അബ്ലേഷൻ. ഇതുവഴി പരമ്പരാഗത ശസ്ത്രക്രിയകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മുറിവുകളും രക്തനഷ്ടവും കുറയ്ക്കാനും കഴിയും. ചികിത്സയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം രോഗിക്ക് ആശുപത്രി വിടാനും സാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home