സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംപ്രകാശിന് സമ്മാനിച്ചു

സി ആർ ഓമനക്കുട്ടൻ പുരസ്കാരം മന്ത്രി മോൻസ് ജോസഫിൽ നിന്ന് നടൻ പ്രേം പ്രകാശ് ഏറ്റുവാങ്ങുന്നു
കോട്ടയം
പ്രൊഫ. സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ മൂന്നാമത് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഈ വർഷത്തെ പുരസ്‌കാരം സിനിമാ സീരിയൽ രംഗത്തെ സമഗ്രസംഭാവനയ്‌ക്ക് നടനും നിർമാതാവുമായ പ്രേംപ്രകാശിന് മന്ത്രി മോൻസ് ജോസഫ് കൈമാറി. 25,000 രൂപയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. അനുസ്മരണ സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി വി എൻ വാസവൻ, നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ, അഡ്വ. കെ സുരേഷ് കുറുപ്പ്, മാക്ട ചെയർമാൻ ജോഷി മാത്യു, അഡ്വ. വി ബി ബിനു, ഫൗണ്ടേഷൻ ചെയർമാൻ വി ജയകുമാർ, കൺവീനർ എം ജി ശശിധരൻ, ചിത്രകൃഷ്ണൻകുട്ടി, മോനി കാരാപ്പുഴ, മംഗളം തമ്പാൻ എന്നിവർ സംസാരിച്ചു. പ്രേം പ്രകാശ് മറുപടി പറഞ്ഞു. കുട്ടികളുടെ ലൈബ്രറി കുട്ടിപാട്ടുകൂട്ടത്തിന്റെ സംഗീതാർച്ചനയും നടത്തി.









0 comments