കള്ളുവ്യവസായ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം

കള്ളുവ്യവസായ തൊഴിലാളി പെൻഷനേഴ്സ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം സി എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കള്ളുവ്യവസായ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണമെന്ന് പെരുമ്പാവൂർ റേഞ്ച് കള്ള് വ്യവസായ തൊഴിലാളി പെന്‍ഷനേഴ്സ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വി പി ശശീന്ദ്രൻ നഗറിൽ (ഫാസ് ഹാൾ) നടന്ന സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് എ മോഹനൻ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി ടി കെ മുരളീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പെരുമ്പാവൂർ റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച പി വി പത്മനാഭന്റെ നിര്യാണത്തിൽ കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി കെ സോമൻ അനുസ്മരണ പ്രഭാഷണം നടത്തി. ഒ ഡി അനിൽകുമാർ, എസ് മോഹനൻ, കെ ഡി ഷാജി, എൻ എൻ കുഞ്ഞ്, പി കെ സിജു, ഒ കെ രവി, പി എൻ സുദർശനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ മോഹനൻ (പ്രസിഡന്റ്) എം ആർ ശശി, ടി കെ ശശിധരൻ (വൈസ് പ്രസിഡന്റുമാർ), ടി കെ മുരളീധരൻ (ജനറൽ സെക്രട്ടറി), കെ സുധാകരൻ, എ എം കുഞ്ഞപ്പൻ (ജോയിന്റ് സെക്രട്ടറിമാർ), കെ പി ബേബി (ട്രഷറർ).









0 comments