ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്
അൽഫോൻസയും അസംപ്‌ഷനും ജേതാക്കൾ

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ജേതാക്കളായ ചങ്ങനാശേരി അസംപ്ഷൻ കോളേജ്

സ്വന്തം ലേഖകൻ
Published on Sep 27, 2026, 01:30 AM | 1 min read
കാഞ്ഞിരപ്പള്ളി
ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിയും സീനിയർ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജും ജേതാക്കളായി. 565 പോയിന്റ് നേടിയാണ് അൽഫോൻസ അക്കാദമി ജൂനിയർ വിഭാഗം ചാമ്പ്യൻമാരായത്. 310 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനവും 290 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ 271 പോയിന്റ് നേടിയാണ് ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഒന്നാം സ്ഥാനം നേടിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് 194 പോയിന്റുമായി രണ്ടാം സ്ഥാനവും ചങ്ങനാശേരി എസ്ബി കോളേജ് 136 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് 155 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ചങ്ങനാശേരി എസ്‌ബി കോളേജാണ്(136) രണ്ടാമത്. വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് 231 പോയിന്റുമായി ഒന്നാം സ്ഥാനവും പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമി 134 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ സെന്റ് ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പൽ ബിനോ പി ജോസ് വിതരണം ചെയ്തു.









0 comments