ad
Deshabhimani

കോൺക്രീറ്റ് മിക്സറിൽ കുടുങ്ങി

അതിഥിത്തൊഴിലാളിക്ക് രക്ഷകരായി എൽഎഫ് ആശുപത്രി

L F HOSPITAL

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽനിന്ന്‌ സുബ്രത്തിനെ ഡയറക്ടർ 
ഫാ. ജേക്കബ്‌ പാലയ്ക്കാപ്പിള്ളി പൂച്ചെണ്ട് നൽകി യാത്രയാക്കുന്നു​

വെബ് ഡെസ്ക്

Published on Sep 27, 2026, 01:17 AM | 1 min read

അങ്കമാലി


കോൺക്രീറ്റ്‌ മിക്‌ചറിൽ അകപ്പെട്ട്‌ ആന്തരികാവയവങ്ങൾ പുറത്തുവന്നനിലയിൽ ആശുപത്രിയിൽ എത്തിയ യുവാവിനെ വിദഗ്‌ധചികിത്സ നൽകി രക്ഷപ്പെടുത്തി അങ്കമാലി എൽഎഫ്‌ ആശുപത്രിയിലെ ഡോക്ടർമാർ. പശ്ചിമബംഗാൾ സ്വദേശിയായ സുബ്രത്ത്‌ (28) രണ്ടുമാസം നീണ്ട ചികിത്സയ്‌ക്കുശേഷം ആശുപത്രി വിട്ടു.


ജൂലെൈ 18ന്‌ ​ജോലിസ്ഥലത്തുനിന്നാണ്‌ യുവാവ് കോൺക്രീറ്റ് മിക്സറിൽ അകപ്പെട്ടത്. ആന്തരിക അവയവങ്ങൾ പുറത്തുവന്നനിലയിലും വാരിയെല്ലുകൾ പൊട്ടിയനിലയിലുമായിരുന്നു സുബ്രത്ത്‌. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും സുബ്രത്തിനെ പുറത്തെടുക്കാൻ അവർക്കായില്ല. ഫയർഫോഴ്സ് അറിയിച്ചതിനെ തുടർന്ന്‌ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽനിന്ന്‌ ഡോക്ടർമാരും സംഘവും സ്ഥലത്തെത്തി ഏറെ പ്രയാസപ്പെട്ട് കൂടുതൽ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ പുറത്തെടുക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.


അതിസങ്കീർണമായ ശസ്ത്രക്രിയക്ക്‌ ഡോ. ഷിബു മോഹൻ, ഡോ. ജോൺ എബ്രഹാം, ഡോ. അജോ സെബാസ്റ്റ്യൻ, ഡോ. മഞ്ജു മാത്യു, ഡോ. ഹരികൃഷ്ണൻ, ഡോ. എ കെ റഫീഖ്‌ എന്നിവർ നേതൃത്വം നൽകി. ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം സുബ്രത്തിന് പഴയപോലെ ജോലി ചെയ്യാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. സുബ്രത്തിന് പൂച്ചെണ്ട് നൽകി ആശുപത്രി അധികൃതർ യാത്രയയപ്പൊരുക്കി. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, ജോയിന്റ്‌ ഡയറക്ടർ ഫാ. വർഗീസ് പൊന്തോംപ്പിള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home