ad
Deshabhimani

കെഎസ്-കെടിയു അങ്കമാലി ഏരിയ സമ്മേളനം

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കരുത്

KSKTU

കെഎസ്-കെടിയു അങ്കമാലി ഏരിയ സമ്മേളനം കാലടിയിൽ കെഎസ്-കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 01:24 AM | 1 min read

കാലടി


സാമൂഹ്യസുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്ന യുഡിഎഫ് സർക്കാർനയം പിൻവലിക്കണമെന്ന് കെഎസ്-കെടിയു അങ്കമാലി ഏരിയസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ലൈഫ് പദ്ധതി നിർത്തരുതെന്നും അയ്യമ്പുഴയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എം പി പത്രോസ് നഗറിൽ (നാസ് ഓഡിറ്റോറിയം, കാലടി) ചേർന്ന പ്രതിനിധിസമ്മേളനം കെഎസ്-കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി യു ജോമോൻ അധ്യക്ഷനായി.


റീന രാജൻ രക്തസാക്ഷിപ്രമേയവും എ എ സന്തോഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ പി റെജീഷ്, കെ പി അശോകൻ, ജിഷ ശ്യാം, ഇ എം സലിം, ടി ഐ ശശി, കെ കെ ഷിബു, കെ തുളസി, എം ടി വർഗീസ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി എൻ അനിൽകുമാർ സ്വാഗതവും കൺവീനർ ബേബി കാക്കശേരി നന്ദിയും പറഞ്ഞു.


ഭാരവാഹികൾ: പി യു ജോമോൻ (പ്രസിഡന്റ്), റീന രാജൻ, എ എ സന്തോഷ് (വൈസ് പ്രസിഡന്റുമാർ), എം വി പ്രദീപ് (സെക്രട്ടറി), രാജു അമ്പാട്ട്, ഗ്രേസി ദേവസി (ജോയിന്റ്‌ സെക്രട്ടറിമാർ), കെ എസ് മൈക്കിൾ (ട്രഷറർ). തിങ്കൾ വൈകിട്ട് അഞ്ചിന് കാലടിയിൽ റാലിയും അനന്തൻപിള്ള ഓപ്പൺ എയർ സ്റ്റേഡിയത്തിൽ പൊതുസമ്മേളനവും നടക്കും. ഡോ. പി കെ ഗോപൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home