ad
Deshabhimani

print edition നെതന്യാഹുവിന്റെ ‘അധികപ്രസംഗം’ രാഷ്‌ട്രീയ നാടകം

Nethanyaahu
വെബ് ഡെസ്ക്

Published on Sep 27, 2026, 01:10 AM | 1 min read

ന്യൂയോർക്ക്: പലസ്തീൻ മണ്ണിലും പശ്ചിമേഷ്യയിലും നടത്തുന്ന വംശഹത്യക്കും അധിനിവേശത്തിനുമെതിരെ പ്രതിഷേധം ഇരമ്പുന്നതിനിടയിലും, യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അഹങ്കാരവും യുദ്ധക്കൊതിയും ആവർത്തിച്ചത്‌ സ്വന്തം രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട്‌. ഇസ്രയേലിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ജനരോഷം മറികടക്കാനുള്ള രാഷ്ട്രീയ ആയുധമായാണ് നെതന്യാഹു യുഎൻ പ്രസംഗത്തെ ഉപയോഗിച്ചത്.


യുഎന്നിൽ തീവ്രവലതുപക്ഷ നിലപാടുകൾ ആവർത്തിക്കുന്നതിലൂടെ ഇസ്രയേലിലെ വംശീയവാദികളായ വോട്ടർമാരെ പ്രീണിപ്പിക്കാനാണ് നെതന്യാഹു ശ്രമിച്ചത്. എന്നാൽ, നെതന്യാഹു പ്രസംഗപീഠത്തിലേക്ക് അടുത്തപ്പോൾത്തന്നെ വൻ പ്രതിഷേധവുമായി ലോകരാജ്യങ്ങളുടെ പ്രതിനിധികൾ രംഗത്തിറങ്ങി. 77 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി.


ഗാസ വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനങ്ങളെ "നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ’ എന്ന്‌ പരിഹസിച്ച നെതന്യാഹു, സൈനിക നടപടി തുടരുമെന്ന് ധിക്കാരത്തോടെ പ്രഖ്യാപിച്ചു. ഇസ്രയേൽ സൈന്യം ഏഴു മുന്നണികളിലാണ് യുദ്ധം ചെയ്യുന്നതെന്നും, മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സർക്കാരുകളും ചേരുന്ന ‘എട്ടാം മുന്നണി' വ്യാജ പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു. ഇറാനെതിരെ ഭീഷണി മുഴക്കിയ നെതന്യാഹു, പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ നീളമുള്ള കൈകൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഒരിടവുമില്ലെന്ന്‌ ആക്രോശിച്ചു.

പലസ്തീൻ ജനതയ്‌ക്കെതിരായ ക്രൂരമായ നടപടികളെ വെള്ളപൂശാനും അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കാനുമാണ് നെതന്യാഹു യുഎൻ വേദി ഉപയോഗിച്ചതെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി തുറന്നടിച്ചു. നെതന്യാഹുവിന്റെ സന്ദർശനത്തിനെതിരെ യുഎൻ ആസ്ഥാനത്തിന് പുറത്ത് ബഹുജന പ്രതിഷേധം നടന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ടുള്ള നെതന്യാഹുവിന് ഐക്യരാഷ്ട്ര വേദി അനുവദിച്ചതിനെതിരെ വ്യാപകമായ വിമർശമുയർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home