ad
Deshabhimani

print edition ഇടതുപക്ഷ പ്രതിഷേധം തുടങ്ങി

gyanesh resignation

ഇടതുപക്ഷ പാർടികൾ ഹരിയാനയിലെ ഹിസാറിൽ നടത്തിയ പ്രതിഷേധത്തിന് വി ശിവദാസൻ എംപി നേതൃത്വംനൽകുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 12:38 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശ്വാസ്യതയും നിഷ്‌പക്ഷതയും തകർത്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ ഉടൻ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടങ്ങി. ഹരിയാനയിലെ ഹിസാറിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ ഇടതുപക്ഷ പാർടികൾ കൂട്ടായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.


ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങൾക്കാണ്‌ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ മറ്റ്‌ പ്രതിപക്ഷ പാർടികളുടെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധപരിപാടികൾ നടന്നു. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ്‌ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ മമതാ ബാനർജി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home