ഇൗ വർഷം എഐ ബോൺനതാലെ

ബോൺ നതാലെയുടെ പൗരാവലി മീറ്റിങ് തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ഈ വർഷത്തെ ബോൺ നതാലെ പുതുമകളോടെ നടത്താൻ തീരുമാനിച്ചു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫ്ലോട്ടുകൾ ഉണ്ടാകും. ബോൺ നതാലെ പൗരാവലിയുടെ ആലോചനയോഗം തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മേയർ നിജി ജസ്റ്റിൻ അധ്യക്ഷയായി. അതിരൂപതാസഹായ മെത്രാന്‍ മാർ ടോണി നീലങ്കാവിൽ, കൽദായ സുറിയാനി സഭ മെത്രാപോലീത്ത മാർ ഓഗിൻ കുര്യാക്കോസ്, എംഎൽഎമാരായ കെ രാജൻ, സേവ്യർ ചിറ്റലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, ടി വി ചന്ദ്രമോഹൻ, സി ടി ജോഫി, സെബാസ്റ്റ്യൻ ചൂണ്ടൽ, സി ആർ വത്സൻ, ജസ്റ്റിൻ ജേക്കബ്, സി വി കുര്യാക്കോസ്, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ജനറൽ കൺവീനർ ജോർജ് ചിറമ്മൽ എന്നിവർ സംസാരിച്ചു.








0 comments