കെഎസ്ആർടിസി ബസുകൾ സർവീസ് റോഡ് ഉപയോഗിക്കണം

പുതുക്കാട്
ദേശീയപാതയിൽ ആമ്പല്ലൂർ മേൽപ്പാലം വന്നതോടെ ചാലക്കുടി ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് റോഡ് ഉപയോഗിക്കാതെ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്ന യാത്രക്കാരെ കയറ്റാതെ പോകുന്ന നടപടി അവസാനിപ്പിക്കണമെന്ന് പികെഎസ് കൊടകര ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കൺവെൻഷൻ പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം യു ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി വി മണി അധ്യക്ഷനായി. പി കെ ശിവരാമൻ, ഇ കെ അനൂപ്, സരിത രാജേഷ്, പി സി സുബ്രൻ, പി കെ രാജൻ, പി കെ കൃഷ്ണൻകുട്ടി, അമ്പിളി സോമൻ, സിന്ധു പ്രദീപ്, എ എ ശ്രീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി സി സുബ്രൻ (പ്രസിഡന്റ്), പി കെ കൃഷ്ണൻകുട്ടി (സെക്രട്ടറി), പി വി മണി (ട്രഷറർ).










0 comments