ബോധവൽക്കരണ സന്ദേശവുമായി കൂട്ടയോട്ടം

തൃശൂർ
പേവിഷബാധയ്‌ക്കെതിരായ ബോധവൽക്കരണ സന്ദേശവുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ 10 കിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചു. എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂരിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ 200-ലേറെ പേർ പങ്കെടുത്തു. 28ന് തൃശൂരിൽ നടക്കുന്ന ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഡോ. എം ആർ ശശീന്ദ്രനാഥ് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. എം ഗംഗാധരൻ നായർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡോ. വി കെ പി മോഹൻകുമാർ, ജനറൽ സെക്രട്ടറി ഡോ. എ ഇർഷാദ്, ട്രഷറർ ഡോ. പി പ്രിയ, ഡോ. എം കെ പ്രദീപ് കുമാർ, രാമകൃഷ്ണൻ, ഡെന്നിസ് എന്നിവർ സംസാരിച്ചു.










0 comments