Deshabhimani

പാരാമെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷിക്കണം

....
വെബ് ഡെസ്ക്

Published on Oct 06, 2026, 12:15 AM | 1 min read

തൃശൂർ

സ്വകാര്യ മേഖലയിൽ ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് പാരാമെഡിക്കൽ ടെക്നീഷ്യൻമാരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ പേരിൽ അയോഗ്യരാക്കുന്ന നടപടിയിൽ നിന്ന് പിൻമാറണമെന്നും, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്ത് നിലവിൽ ജോലി ചെയ്ത് വരുന്ന പാരാമെഡിക്കൽ ടെക്നിഷ്യൻമാരുടെ തൊഴിൽ സംരക്ഷിക്കണമെന്നും കേരള പാരാമെഡിക്കൽ ടെക്നീഷ്യൻസ് യൂണിയൻ (സിഐടിയു) പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷനായി. വെബ്സൈറ്റ് സുവനീർ എന്നിവ രാജൻ ജെ പല്ലൻ എംഎൽഎ പ്രകാശിപ്പിച്ചു. മെഡിക്കൽ എക്സ്പോ ഡെപ്യൂട്ടി മേയർ എ പ്രസാദും, പഠന ക്ലാസ് ഡോ. എം. രജദീഷും ഉദ്ഘാടനം ചെയ്തു. സി എൻ സ്നേഹലത, എം ഭഗത്ത് എന്നിവർ ക്ലാസെടുത്തു. സ്വാഗത സംഘം കൺവിനർ പി എ നസീർ കെ മനോജ് കുമാർ, എം സക്കീർ അലി, സുകുമാരി ഘോഷ്, പി സജി ആന്റണി, എം ലിസി ജോസ്, പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം 75 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ സുരേന്ദ്രൻ (പ്രസിഡന്റ്), പി എ നസീർ (വർക്കിങ്‌ പ്രസിഡന്റ്), സുകുമാരി ഘോഷ്, സജി ആന്റണി, പി സക്കീർ അലി (വൈസ് പ്രസിഡന്റ്), കെ മനോജ് കുമാർ (ജനറൽ സെക്രട്ടറി), വി ആർ രാംചന്ദ്, പി പ്രമോദ് കുമാർ, പി ലിസി ജോസ് (സെക്രട്ടറി), കെ പി അബു യാസർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home