Deshabhimani

print edition വിമാന യാത്രാനിരക്ക്‌ കുതിച്ചുയരും

Flight.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 12:54 AM | 1 min read

ന്യൂഡൽഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രാനിരക്ക്‌ കൂട്ടി ഇൻഡിഗോ എയർലൈൻസ്‌. ഇന്ധന സർചാർജ്‌ വർധിപ്പിച്ചതിലൂടെയാണിത്‌. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്‌) വില ഉയർന്ന സാഹചര്യത്തിലാണ്‌ ഇന്ധന സർചാർജ്‌ വർധിപ്പിച്ചതെന്ന്‌ ഇൻഡിഗോ എയർലൈൻസ്‌ തിങ്കളാഴ്‌ച അറിയിച്ചു.


500 കിലോമീറ്റർ വരെ ആഭ്യന്തര യാത്രകൾക്ക്‌ സർചാർജ്‌ 275 രൂപയിൽനിന്ന്‌ 375 രൂപയാക്കി. 501 മുതൽ 1000 കിലോമീറ്റർ വരെ 600 രൂപ, 1,001 മുതൽ 1,500 കിലോമീറ്റർ വരെ 900 രൂപ, 1,501 മുതൽ 2,000 കിലോമീറ്റർ വരെ 1,150 രൂപ, 2000 കിലോമീറ്ററിന്‌ മുകളിലുള്ള യാത്രകൾക്ക്‌ 1,300 രൂപയും പുതിയ സർചാർജ്‌ ഇ‍ൗടാക്കും. ഇതിന്‌ ആനുപാതികമായി യാത്രാനിരക്കും ഉയരും.


അന്താരാഷ്ട്ര സർവീസുകളിൽ സാർക്ക്‌ രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്ക്‌ പുതിയ സർചാർജ്‌ 1000 മുതൽ 3000 രൂപ വരെയാകും. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്‌ 3000 മുതൽ 7000 വരെയും യൂറോപ്പ്‌ ഉൾപ്പെടെ ദീർഘദൂര റൂട്ടുകളിൽ 10,000 രൂപ വരെയും സർചാർജ്‌ ഇ‍ൗടാക്കും. തെക്കുകിഴക്കൻ ഏഷ്യ, ഗൾഫ്‌–മിഡിൽ ഇ‍ൗസ്‌റ്റ്‌,‍ വടക്കുകിഴക്കൻ ഏഷ്യ സർവീസുകളിൽ പുതിയ സർചാർജ്‌ 5500 ര‍‍ൂപ വരെയാകും.


എടിഎഫ്‌ ചെലവ്‌ തുടർച്ചയായി ഉയരുകയാണെന്നും വില 14 ശതമാനത്തിലേറെ വർധിച്ചുവെന്നുമാണ്‌ ഇൻഡിഗോയുടെ അവകാശവാദം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home