Deshabhimani

print edition ഗ്യാനേഷിനെതിരെ ‘ജനകീയ ഇംപീച്ച്‌മെന്റ്‌’; വിരമിച്ച ഉദ്യോഗസ്ഥരെയും 
തടഞ്ഞ്‌ പൊലീസ്‌

Gyanesh Kumar.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 12:42 AM | 1 min read

ന്യ‍ൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിലേക്കെത്തിയ വിരമിച്ച സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പ്രമുഖരെ തടഞ്ഞ്‌ ഡൽഹി പൊലീസ്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെതിരെ ‘ജനകീയ ഇംപീച്ച്‌മെന്റ്‌’ നോട്ടീസും കുറ്റപത്രവും സമർപ്പിക്കാനെത്തിയവരെയാണ്‌ തടഞ്ഞത്‌.


തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസായ നിർവാചൻ സദനിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡുകൾ ഉപയോഗിച്ച്‌ തടഞ്ഞതിനാൽ പ്രതിനിധിസംഘത്തിന്‌ നോട്ടീസ്‌ സമർപ്പിക്കാനായില്ല. വിരമിച്ച ഉദ്യോഗസ്ഥരായ നജീബ്‌ ജങ്‌, ജി കെ പിള്ള, അമിതാബ്‌ പാണ്ഡെ, അശോക്‌ ശർമ, യശോവർധൻ ആസാദ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ ‘ജനകീയ ഇംപീച്ച്‌മെന്റ്‌ നോട്ടീസ്‌’ നൽകാനെത്തിയത്‌. സാമൂഹ്യപ്രവർത്തകരായ യോഗേന്ദ്ര യാദവ്‌, അഞ്ജലി ഭരദ്വാജ്‌, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, ഐസ നേതാവ്‌ അഞ്ജലി, എഐഎസ്‌എഫ്‌ നേതാവ്‌ ദിനേശ്‌ ശ്രീരംഗരാജൻ എന്നിവരും ഒപ്പമുണ്ടായി.


ഡൽഹി കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബിന്‌ സമീപത്തുനിന്നാണ്‌ സംഘം തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിലേക്ക്‌ പോകാൻ തീരുമാനിച്ചത്‌. സുരക്ഷാ ഉദ്യോഗസ്ഥരുടെ വൻ സന്നാഹം തടയാൻ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന്‌ സമീപമെത്തി.


പ്രസ്‌ ക്ലബ്ബ്‌ ഓഫ്‌ ഇന്ത്യയിൽനിന്ന്‌ അവർ കമീഷൻ ഓഫീസിലേക്ക്‌ തിരിച്ചു. റോഡുകൾ ബാരിക്കേഡുകളുപയോഗിച്ച്‌ പൊലീസ്‌ തടഞ്ഞതിനാൽ അവർ പ്രസ്‌ ക്ലബ്ബിലേക്ക്‌ മടങ്ങി മാധ്യമങ്ങളെ കണ്ടു.

ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കില്ലെന്ന്‌ ഉറപ്പായതിനാൽ ഇംപീച്ച്‌മെന്റ്‌ മാത്രമാണ്‌ മുന്നിലുള്ള വഴിയെന്ന്‌ പ്രതിനിധി സംഘത്തിലുള്ളവർ മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home