Deshabhimani

ശാസ്ത്രമേളയിൽ ആഴകം 
ഗവ. യുപി സ്‌കൂളിന് ഓവറോൾ

Sub-district Science Fair

അങ്കമാലി ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസ് എൽപി വിഭാഗത്തിൽ ഓവറോൾ കിരീടവും പുറമെ പ്രൈമറി വിഭാഗത്തിലും ഓവറോൾ കിരീടം നേടിയ ആഴകം ഗവ. സ്‌കൂൾ ടീം

വെബ് ഡെസ്ക്

Published on Oct 06, 2026, 01:52 AM | 1 min read

അങ്കമാലി


ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസ് എൽപി വിഭാഗം ഓവറോൾ കിരീടം ആഴകം സ്കൂൾ കരസ്ഥമാക്കി. പ്രൈമറി വിഭാഗത്തിൽ ഓവറോൾ കിരീടവും നേടി. സ്‌കൂളിനെ മൂക്കന്നൂർ പഞ്ചായത്ത് അനുമോദിച്ചു.


യോഗം പ്രസിഡന്റ്‌ ജയരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ വിൻസി തോമസ്, വാർഡ് അംഗം ഏലിയാസ് തരിയൻ, പിടിഎ പ്രസിഡന്റ് സുമി പ്രേം, പ്രധാനാധ്യാപിക എം കെ റീനാമോൾ, സീനിയർ അധ്യാപിക കെ എസ് സുഷമ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home