Deshabhimani

print edition ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം; തലശേരിയിൽ ഭരണഘടനാ 
പ്രദർശനം ഇന്ന്‌ തുടങ്ങും

AILU
വെബ് ഡെസ്ക്

Published on Oct 06, 2026, 12:57 AM | 1 min read

കണ്ണൂർ: ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ഭരണഘടന ജനങ്ങളിലേക്ക്‌’ ഭരണഘടനാ പ്രദർശനത്തിന്‌ തലശേരിയിൽ ചൊവ്വാഴ്‌ച തുടക്കമാവും.


ജില്ലാ കോടതി പരിസരത്തെ സെന്റിനറി പാർക്കിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ ജസ്‌റ്റിസ്‌ സുനിൽ തോമസ്‌ ഉദ്‌ഘാടനം ചെയ്യും. എട്ടിന്‌ വൈകിട്ട്‌ നാലിന്‌ നടക്കുന്ന സംവാദത്തിൽ ബംഗളുരു ക്രൈസ്‌റ്റ്‌ അക്കാദമി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോയിലെ ഡോ. ആർ എൻ നിരുൺ മുഖ്യപ്രഭാഷണം നടത്തും.


തലശേരി സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ 10, 11 തിയ്യതികളിലാണ്‌ പ്രതിനിധി സമ്മേളനം. സുപ്രീം കോടതി മുൻ ജഡ്‌ജ്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. തലശേരി നഗരത്തിൽ ബുധനാഴ്‌ച വൈകിട്ട്‌ വിളംബരജാഥയും പഴയ ബസ്‌സ്‌റ്റാൻഡിൽ സാംസ്‌കാരിക സമ്മേളനവും നടക്കും.


കവി മുരുകൻ കാട്ടാക്കട, അഭിനേത്രി ഗായത്രി വർഷ എന്നിവർ പങ്കെടുക്കും. പുന്നാട്‌ പൊലികയുടെ നാടൻകലാസന്ധ്യയുമുണ്ടാകും.

ഒന്പതിന്‌ വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ ജവഹർ ലൈബ്രറിയിൽ നടക്കുന്ന സെമിനാർ ജസ്‌റ്റിസ്‌ വി ജി അരുൺ ഉദ്‌ഘാടനം ചെയ്യും. ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ജി മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home