Deshabhimani

വാരിയംപടവിൽ 
നെൽച്ചെടികൾ 
വെള്ളത്തിൽ മുങ്ങിനശിച്ചു

വാരിയംപടവിൽ 
നെൽച്ചെടികൾ 
വെള്ളത്തിൽ മുങ്ങിനശിച്ചു

വാരിയംപടവിൽ 
നെൽച്ചെടികൾ 
വെള്ളത്തിൽ മുങ്ങിനശിച്ചു

വെബ് ഡെസ്ക്

Published on Oct 30, 2026, 12:26 AM | 1 min read

അരിമ്പൂർ

മനക്കൊടി വാരിയം പടവിലെ 117 ഏക്കറിൽ നടാനായി മുളപ്പിച്ച നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങിനശിച്ചു. മൂന്ന്‌ ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ഏതാനുംദിവസം മുമ്പ് പെയ്ത കനത്ത മഴയെത്തുടർന്ന് മനക്കൊടി വാരിയം പടവിനോട് ചേർന്നുള്ള ഇറിഗേഷൻ മെയിൻ കനാലിൽ നിന്ന് വെള്ളം പുള്ള് റോഡ് കവിഞ്ഞ് പാടശേഖരത്തിൽ എത്തിയതിനെ തുടർന്നാണ്‌ 3000 കിലോ മുള വന്ന നെൽവിത്ത് നശിച്ചത്. മൂന്ന് ദിവസം വെള്ളത്തിൽ മുങ്ങിക്കിടന്നതോടെ നെൽവിത്ത് ചീയുകയായിരുന്നു. 117 ഏക്കർ നിലത്തിലേക്കുള്ള ഞാറിന് വേണ്ടി 4 ഏക്കറിൽ തയ്യാറാക്കിയ ഞാറ്റടിയാണ് നശിച്ചത്. പുള്ള് റോഡ് താഴ്‌ന്നുകിടക്കുന്നതിനാൽ അതിലൂടെ ഇറിഗേഷൻ കനാലിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നത്‌ പതിവാണ്‌. 2019, 2024 വർഷങ്ങളിലും ഇതുപോലെ വൻ കൃഷിനാശം സംഭവിച്ചിരുന്നു. കൃഷി നശിച്ചതറിഞ്ഞ് കൃഷി വകുപ്പ് 1200 കിലോ നെൽ വിത്ത് അനുവദിച്ചെങ്കിലും നഷ്‌ടത്തിന് അതൊട്ടും പരിഹാരമല്ലെന്ന് കർഷകർ പറയുന്നു. റോഡിന് ഉയരംകൂട്ടി കനാലിൽ നിന്ന് റോഡ് കവിഞ്ഞ് വെള്ളം പടവിലേയ്ക്ക് ഒഴുകുന്ന സാഹചര്യമൊഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാടശേഖര സമിതി ഭാരവാഹികളും ജനപ്രതിനിധികളും നിരവധിതവണ അധികൃതർക്ക്‌ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കർഷകർക്കുണ്ടായ നഷ് ടം വിലയിരുത്തി ആവശ്യമായ തുക അടിയന്തിരമായി അനുവദിയ്ക്കണമെന്ന് കർഷകസംഘം മണലൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home