print edition പ്രായത്തട്ടിപ്പ്: കോട്ടയത്തിന് അയോഗ്യത

കോഴിക്കോട്: പ്രായത്തട്ടിപ്പിൽ കോട്ടയം റിലേ ടീമിന് അയോഗ്യത. കോരുത്തോട് സികെഎംഎച്ച്എസിലെ എം ഡി മറൂഫ് എല്ലു പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് സബ് ജൂനിയർ 4 x100 മീറ്റർ കോട്ടയം ജില്ലാ ടീമിനെ അയോഗ്യരാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഹീറ്റ്‌സിൽ യുപി സ്വദേശിയായ മറൂഫ് മത്സരിച്ചിരുന്നു. പിന്നാലെയാണ് പ്രായം നിർണയിച്ച എല്ല് പരിശോധന ഫലം വന്നത്.
അതേസമയം മറൂഫിനെ അയോഗ്യനാക്കിയതിനെതിരെ എച്ച്‌ആർഡിഎസ് ഇന്ത്യ സ്‌പോർട്‌സ് അക്കാദമി അപ്പീൽ കമ്മിറ്റിക്ക് പരാതി നൽകി. അക്കാദമിയാണ് മറൂഫിന്റെ സ്‌പോൺസർ.








0 comments