ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

തൃശൂർ
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കണിമംഗലം സ്വദേശിയായ യുവാവിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം കോലഴി വീട് പുലരി നഗറിൽ അഭിജിത്ത് (28) ആണ് അറസ്റ്റിലായത്. ഓൺലൈൻ സംവിധാനങ്ങൾ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തൃശൂർ എംജി. റോഡിലെ ഗ്രാമീൺ ബാങ്ക് അക്കൗണ്ട് വഴി 2024 മുതൽ 2026 വരെയുള്ള കാലയളവിൽ ഇയാൾ തട്ടിപ്പ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ബാങ്ക് പാസ്ബുക്കുകളും ചെക്ക് ബുക്കുകളും മൊബൈൽ ഫോണും പിടിച്ചെടുത്തു.









0 comments