വീടുകളിൽ വെള്ളക്കെട്ട്: യഥാസമയം പമ്പിങ്ങിന് നിർദേശം

തുറവൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങൾ കലക്ടര്‍ ഷാജി വി നായർ സന്ദര്‍ശിച്ചപ്പോൾ
തുറവൂർ
കൃഷി, റെവന്യൂ, ഫിഷറീസ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറവൂര്‍ പഞ്ചായത്തിലെ തുറവൂര്‍കരി, തെക്കേപുത്തന്‍കാട് പാടശേഖരങ്ങളും വെള്ളക്കെട്ടിലായ വീടുകളും കലക്‌ടര്‍ ഷാജി വി നായർ സന്ദര്‍ശിച്ചു. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തിലെ ചില പാടശേഖരങ്ങളുടെ സമീപപ്രദേശത്ത് താമസിക്കുന്ന വീടുകളിലേക്ക് പാടശേഖരങ്ങളില്‍നിന്ന് വെള്ളംകയറി ജീവിതം ദുസഹമാകുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കലക്‌ടർ സ്ഥലം സന്ദര്‍ശിച്ചത് .
സന്ദര്‍ശനശേഷം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതി പ്രതിനിധികളുടെയും യോഗം ചേർന്നു.
പാടശേഖരങ്ങളിൽ യഥാസമയം പമ്പിങ് നടത്തി സമീപത്ത് താമസിക്കുന്നവരുടെ വീടുകളിലേക്ക് കയറാതെ വെള്ളത്തിന്റെ നില നിയന്ത്രണവിധേമാക്കാന്‍ പാടശേഖര സമിതികള്‍ക്ക് കലക്‌ടര്‍ കര്‍ശനനിര്‍ദേശം നല്‍കി. ഓരോ പാടശേഖരങ്ങളിലെയും വെള്ളത്തിന്റെ ലെവല്‍ നിയന്ത്രണവിധേയമാണോയെന്ന് കൃഷി, ഫിഷറീസ്, പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം. മറ്റ് ഉദ്യോഗസ്ഥരെ കൂടാതെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഡെപ്യൂട്ടി കലക്‌ടര്‍ (ദുരന്തനിവാരണം) എന്നിവര്‍ അനുഗമിച്ചു.









0 comments