കെ കെ പ്രതാപനെ അനുസ്‌മരിച്ചു

പ്രതാപൻ അക്കാദമി സംഘടിപ്പിച്ച കെ കെ പ്രതാപന്‍ അനുസ്മരണത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്-കുമാര്‍ പുഷ്പാർച്ചന നടത്തുന്നു
കഞ്ഞിക്കുഴി
കായികാധ്യാപകനും കേരള അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ കെ പ്രതാപന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പ്രതാപൻ സ്പോർട്‌സ് അക്കാദമിയുടെ നേതൃത്തിലായിരുന്നു അനുസ്മരണം. അവസാനിക്കാത്ത സേവനത്തിന്റെ മാതൃകയായി അധ്യാപകന്റെ കായികദൗത്യം പുതിയ തലമുറയിലേക്ക് കൂടുതല്‍ കരുത്തോടെ പകരുകയാണ് കുടുംബം. ചടങ്ങിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ പി അക്ബർ, വി സോയ, കുടുംബാംഗങ്ങൾ, കായിക താരങ്ങൾ സംസാരിച്ചു.









0 comments