കേരള സ്‌കൂൾ ശാസ്ത്ര നാടക മത്സരം
കടൽ തിളയ്‌ക്കുന്നു; നീലപ്പട വരവായി

സംഗീത നാടക അക്കാദമി ഹാളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ നിന്ന്
തൃശൂർ
ആഗോളതാപനത്തിൽ സൂര്യന്റെ നിലവിളികളും കടലിന്റെ നാശവും അരങ്ങിലെത്തി. ഇതിനെതിരായ പോരാട്ടത്തിലേക്ക് കാണികളെയും കണ്ണിചേർക്കുകയാണ് നീലപ്പോരാളി എന്ന നാടകം. സംഗീത നാടക അക്കാദമി ഹാളിൽ നടന്ന കേരള സ്‌കൂൾ ശാസ്ത്ര നാടക മത്സരത്തിൽ സങ്കീർണമായ ശാസ്ത്രാശയങ്ങളാണ് അരങ്ങിലൂടെ ജനങ്ങളിലേക്ക് എത്തിയത്. ടൈറ്റാനിക് കപ്പൽ തകരുന്നതോടെ കടലിനടിയിലേക്ക് മുങ്ങുന്ന ജാക്ക് കാണുന്ന കാഴ്‌ചകളും പവിഴപ്പുറ്റുകളും അരങ്ങിൽ വിസ്‌മയമാകുന്നു. ആഗോളതാപനത്തിനെതിരെ കുട്ടികൾ അണിനിരക്കുന്നതോടെയാണ് നീലപ്പോരാളികൾ എന്ന നാടകത്തിന് തിരശ്ശീല വീഴുന്നത്. ഇത്തരത്തിൽ 14 ജില്ലകളിൽനിന്നുള്ള ശാസ്‌ത്ര നാടകങ്ങൾക്കാണ് റീജണൽ തിയറ്റർ വേദിയായത്. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കേരള സ്‌കൂൾ ശാസ്ത്ര നാടക മത്സരം രാജൻ ജെ പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ്, ജനപ്രതിനിധികളായ മേഫി ഡെൽസൺ, ഷീല ജോർജ്, അഡ്വ. ജോയ് ബാസ്റ്റിൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എ എസ് അജിത് ജോൺ, സയൻസ് ക്ലബ് സംസ്ഥാന സെക്രട്ടറി പി മനേഷ്, ജില്ലാ സെക്രട്ടറി കെ സി ശ്രീവത്സൻ എന്നിവർ സംസാരിച്ചു.








0 comments