Deshabhimani

പന്തൽ പൊളിച്ചാൽ പ്രതിഷേധം ഇല്ലാതാകുമെന്ന് കരുതുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത് : എം സ്വരാജ്

m SWARAJ
വെബ് ഡെസ്ക്

Published on Nov 12, 2026, 12:36 AM | 1 min read

തിരുവനന്തപുരം : രാത്രിയുടെ മറവിൽ എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചുനീക്കിയ പൊലീസ് നടപടിയെ ശക്തമായി വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ്. പ്രശ്നം പരിഹരിക്കുന്നതിന് പകരം സമാധാനപരമായി പ്രതിഷേധിക്കാൻ പോലും അനുവദിക്കില്ലെന്നതാണ് മുഖ്യമന്ത്രി വി ഡി സതീശന്റെയും യുഡിഎഫിന്റെയും പുതിയ നിലപാടെന്നും അദ്ദേഹം പറഞ്ഞു.


സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊലീസിനെ വിട്ട് പൊളിച്ചു നീക്കുന്നു. പന്തൽ പൊളിച്ചാൽ പ്രതിഷേധം ഇല്ലാതാകുമെന്ന് കരുതുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്തെ വി ഡി സതീശന്റെ ജനാധിപത്യ ഗീർവാണങ്ങൾ കേട്ട് കോരിത്തരിച്ചവർ മാളത്തിൽ നിന്ന് ദയവായി പുറത്തിറങ്ങണം. ഇനി ന്യായീകരണപ്രബന്ധങ്ങൾ രചിച്ചു തുടങ്ങാം. കാപട്യത്തിന്റെ പൂരം കേരളം കാണാനിരിക്കുന്നതേയുള്ളൂവെന്നും എം സ്വരാജ് വ്യക്തമാക്കി.


സമരത്തിന്റെ ഭാ​ഗമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും പൊലീസ് പൊളിച്ച് മാറ്റിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സ്ഥാപിച്ച ബാനറുകളും പൊലീസ് നീക്കം ചെയ്തു. തികച്ചും ന്യായവും, സമാധാനപൂർവവുമായ സമരത്തോടാണ് സർക്കാരിന്റെ അസഹിഷ്ണുത. ജനാധിപത്യപരമായ രീതിയിൽ നടക്കുന്ന സമരത്തെയാണ് പൊലീസ് ഈ തരത്തിൽ സമീപിക്കുകയും സമരപ്പന്തൽ ബലംപ്രയോ​ഗിച്ച് നീക്കിയതും. രാത്രിയിൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് സന്നാഹം സമരപ്പന്തലിലേക്ക് ഇരച്ചെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home