നഗരത്തിൽ ഗതാഗത പരിഷ്‌കാരം
വൺവേ കർശനമാക്കി

തൃശൂർ
നഗര ഗതാഗതം സുഗമമാക്കുന്നതിന് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം ഏർപ്പെടുത്തിയത്. വൺവേ സംവിധാനങ്ങൾ കർശനമാക്കുകയും ബസ് സ്‌റ്റോപ്പുകൾ പുനഃക്രമീകരിക്കുകയും ചെയ്‌തു. നഗരത്തിലെ നിലവിലുള്ള വൺവേ ട്രാഫിക് സംവിധാനം കൂടുതൽ കർശനമാക്കും. ഹൈറോഡ് (സ്വരാജ് റൗണ്ട് മുതൽ കൺട്രോൾ റൂം ജങ്ഷൻ വരെ), സാഹിത്യ അക്കാദമി- സെന്റ് മേരീസ് കോളേജ് റോഡ്, സെന്റ് തോമസ് കോളേജ് ജങ്ഷൻ- സേക്രഡ് ഹാർട്ട് ജങ്ഷൻ, ബെന്നറ്റ് റോഡ്, പാലയ്ക്കലങ്ങാടി (മോർച്ചറി) -ഹൈറോഡ് എസ്‌എൻഎ ജങ്ഷൻ- കിഴക്കുംപാട്ടുകര റോഡ് പടിഞ്ഞാറേക്കോട്ട- ശങ്കരയ്യർ റോഡ് ജങ്ഷ ൻ, അച്യുതമേനോൻ പാർക്ക് - ശങ്കരയ്യർ റോഡ് ജങ്ഷൻ, പള്ളത്ത് റോഡ് (പൂത്തോൾ ചിന്താമണി പ്രിന്റേഴ്‌സിനു മുൻവശം), ചെമ്പൂക്കാവ് രാമനിലയം- ഇൻഡോർ സ്റ്റേഡിയം- ജവഹർ ബാലഭവൻ റോഡ്, കരുണാകരൻ നമ്പ്യാർ റോഡ്–-ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ എന്നിവ വൺവേയാണ്. സെന്റ് തോമസ് കോളേജ് റോഡിൽനിന്ന് പാലയ്ക്കലങ്ങാടി (മോർച്ചറി) റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല. തിരുവമ്പാടി ഭാഗത്തുനിന്ന് നേരിട്ട് പാട്ടുരായ്ക്കൽ ജങ്ഷൻവഴി ഷൊർണൂർ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല. വാഹനങ്ങൾ പാട്ടുരായ്ക്കൽ പാലത്തിനടിയിലൂടെ ഷൊർണൂർ റോഡിലേക്ക് പോകണം. കിഴക്കൻമേഖലയിൽനിന്ന് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസുകളും ലൂർദ്പള്ളിയുടെ മുൻവശമുള്ള നിലവിലെ ബസ് സ്റ്റോപ്പിൽ നിർത്താൻ പാടില്ല, പകരം ലൂർദ് പള്ളി സ്റ്റോപ്പിൽനിന്ന് 100 മീറ്റർ മുന്നോട്ടുമാറി ഹോണസ്റ്റ് ബേക്കറിയുടെ മുൻവശത്തു പുതുതായി പണിത ബസ് സ്റ്റോപ്പിൽ മാത്രം ബസുകൾ നിർത്തണം. കാട്ടൂക്കാരൻ ജങ്ഷനിൽനിന്ന് എറണാകുളം റോഡിലേക്ക് പ്രവേശിക്കുന്ന എല്ലാ ബസുകളും മുണ്ടൂപാലം ജങ്ഷൻ കഴിഞ്ഞുള്ള ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. പകരം മുണ്ടൂപാലം ജങ്ഷനു തൊട്ടുമുമ്പുള്ള 'അസെറ്റ് ഏൻകറേജ്' ഫ്ലാറ്റിനു മുൻവശത്ത് നിർത്തണം.









0 comments