ad
Deshabhimani

ഓണത്തിന്‌ കുട്ടിപ്പടയുടെ കട; 
ഉദ്‌ഘാടകനായി എംഎൽഎ

കോനിക്കരയിലെ കുട്ടിക്കട കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കോനിക്കരയിലെ കുട്ടിക്കട കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 12:18 AM | 1 min read

തൃക്കൂർ

ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ ചേർന്ന് ആരംഭിച്ച കൊച്ചു സ്റ്റേഷനറി ക്കടയ്ക്ക് അപ്രതീക്ഷിത ഉദ്‌ഘാടകനായി എംഎൽഎയെത്തി. തൃക്കൂർ പഞ്ചായത്തിലെ കോനിക്കരയിലാണ്‌ കുട്ടിപ്പടയുടെ സ്‌റ്റേഷനറിക്കട തുറന്നത്‌. ചോക്ലേറ്റ്‌, കളിപ്പാട്ടം, സ്റ്റിക്കർ, പേന, റബ്ബർ, പെൻസിൽ, ഷാർപ്പ്നർ തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന നിരവധി സാധനങ്ങളുമായാണ് കൊച്ചു കട ഒരുക്കിയിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്നതിനിടെ കട ശ്രദ്ധയിൽപ്പെട്ട കെ കെ രാമചന്ദ്രൻ എംഎൽഎ അവിടെയിറങ്ങി കുട്ടികളെ അഭിനന്ദിച്ചു. കടയുടെ ഉദ്‌ഘാടനവും എംഎൽഎ നിർവഹിച്ചു. ഓണത്തെ വരവേൽക്കുന്നതിനൊപ്പം കുട്ടികളിൽ സംരംഭകത്വ മനോഭാവവും കൂട്ടായ പ്രവർത്തനശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചു സംരംഭത്തിന് തുടക്കമിട്ടത്. എൽവിന മെൽവിൻ, ഇവാന മെൽവിൻ എന്നിവരാണ്‌ സംരംഭത്തിന്‌ പിന്നിൽ. എല്ലാ പിന്തുണയുമായി കുട്ടികളുടെ അമ്മ ശാഖി പോൾ, കുടുംബാംഗങ്ങളായ മറിയം, ക്രിസ്റ്റിൻ, പോൾ, ലിസി, സിനോൾ എന്നിവരുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home