ad
Deshabhimani

print edition കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാരം ഇന്ദ്രൻസിന്‌ സമ്മാനിച്ചു

a

കുവൈത്ത് കല ട്രസ്റ്റ് പുരസ്കാരം കണ്ണൂരിൽ നടന്ന ചടങ്ങിൽ ഇന്ദ്രൻസിന്‌ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമ്മാനിക്കുന്നു. 
കഥാകൃത്ത് ടി പത്മനാഭൻ, ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Aug 25, 2026, 01:31 AM | 1 min read

കണ്ണൂർ: കുവൈത്ത് കല (കേരള ആർട്ട്‌ ലവേഴ്‌സ്‌ അസോസിയേഷൻ) ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം–വിദ്യാഭ്യാസ എൻഡോവ്‌മെന്റ്‌ വിതരണച്ചടങ്ങ്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. കല ട്രസ്റ്റ് പുരസ്കാരം പിണറായി വിജയനിൽനിന്ന്‌ നടൻ ഇന്ദ്രൻസ് ഏറ്റുവാങ്ങി. അര ലക്ഷം രൂപയും ശിൽപ്പവുമാണ്‌ പുരസ്‌കാരം. വിദ്യാഭ്യാസ എൻഡോവ്മെന്റ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിതരണംചെയ്‌തു. എസ്‌എസ്‌എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ 60 കുട്ടികൾക്കാണ്‌ 7,500 രൂപയുടെ എൻഡോവ്‌മെന്റ്‌ നൽകിയത്‌.


ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ അധ്യക്ഷനായി. മുൻ എംപി കെ കെ രാഗേഷ്, മുൻ സ്‌പീക്കർ എ എൻ ഷംസീർ, കഥാകൃത്ത് ടി പത്മനാഭൻ, കുവൈത്ത്‌ കല ട്രസ്റ്റ് സെക്രട്ടറി കെ കെ സുദർശനൻ, ട്രഷറർ ബിജു കണ്ടക്കൈ, പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി, കല ട്രസ്‌റ്റ്‌ ഭാരവാഹികളായ ജെ സജി, അൻസാരി കടയ്ക്കൽ, ജിതിൻ പ്രകാശ്, പി ബി സുരേഷ്, സി കെ നൗഷാദ്, നവീൻ എളയാവൂർ, ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു. ‘പ്രവാസത്തിന്റെ 40- ആണ്ടുകൾ’ പുസ്തകം രചിച്ച സാം പൈനമൂടിനെ ആദരിച്ചു. കെ വി സുമേഷ് എംഎൽഎ സ്വാഗതവും കൺവീനർ സി എച്ച് സന്തോഷ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home