ad
Deshabhimani

ഓണക്കോടി നൽകി ​

Onam celebration

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ക്യാൻസർ വാർഡിലെ രോഗികൾക്കുള്ള ഓണക്കോടി വിതരണം കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 02:18 AM | 1 min read

കൊച്ചി


കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ വാർഡിലുള്ളവർക്ക്‌ ഓണക്കോടി നൽകി. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ്‌ എസ് സതീഷ് ഉദ്ഘടാനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ നായനാർ ബി രാധാകൃഷ്ണ അധ്യക്ഷനായി.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ്, ഓങ്കോളജി വിഭാഗം എച്ച്ഒഡി ഡോ. കെ എസ്‌ ബാലമുരളികൃഷ്‌ണ, സമിതി ജില്ലാ സെക്രട്ടറി ടി എം അബ്ദുൽ വാഹിദ്, സി മണി, വിനോദ് മാത്യു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home