ഓണവൈബില്‍ നാട്

കനിവ് തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരൂർ സൗജന്യ ഫിസിയോതെറാപ്പി സെന്ററിൽ നടന്ന ഓണാഘോഷം
തൃപ്പൂണിത്തുറ
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരൂർ സൗജന്യ ഫിസിയോതെറാപ്പി സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് മധുസൂദനൻ അധ്യക്ഷനായി. ഏരിയ രക്ഷാധികാരി പി വാസുദേവൻ, കെ ആർ രജീഷ്, എം എസ് രമ്യ, ഒ വി സലിം, വി വി ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഇരുമ്പനം ഹൈസ്കൂൾ 1980-–81 എസ്എസ്എൽസി ബാച്ച് റീ യൂണിയൻ ഓർമക്കൂട്ട് ഓണാഘോഷം സംഘടിപ്പിച്ചു. സജി കരിമാങ്കുളം, കെ വി രമേശൻ, ഇ കെ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
മരട്
ഉദയം സാംസ്കാരിക കലാവേദിയുടെ നേതൃത്വത്തിൽ എൺപതോളം പേർക്ക് ഓണക്കോടി നൽകി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ സനോജ്, സി വി സന്തോഷ്, ടി വി ലിജിഷ്, സി ടി സുരേഷ്, എൻ എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
26ന് വൈകിട്ട് 4.30ന് മരട് കൊട്ടാരം എൻഎസ്എസ് മൈതാനത്ത് നക്ഷത്ര പെരിഞ്ഞനം, ഗ്രാമം വയനാട് എന്നീ ടീമുകളുടെ വീരനാട്യം അരങ്ങേറും.
ചോറ്റാനിക്കര
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോറ്റാനിക്കര യൂണിറ്റ് അംഗങ്ങൾക്കും ഗവ. സ്കൂളിലെ കൂട്ടുകൾക്കും ഓണക്കിറ്റ് നൽകി. ജില്ലാ വർക്കിങ് പ്രസിഡന്റ് ജിമ്മി ചാക്യത്ത് ഉദ്‌ഘാടനം ചെയ്തു. എം പി സിബി അധ്യക്ഷനായി. പി വി പ്രകാശൻ, സി വി മോൻസി, പി സനൂബ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി
വടുതല റിവര്‍ ലാന്‍ഡിങ് റസിഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം ഡിവിഷന്‍ കൗണ്‍സിലര്‍ ജിസ്മി ജെറാള്‍ഡ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വി ടി സത്യന്‍ അധ്യക്ഷനായി. 75 വയസ്സു തികഞ്ഞ 19 പേരെ ചടങ്ങില്‍ ആദരിച്ചു. ടി വി സത്യന്‍, പി എം ജോസഫ് സജു, പി പി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഫാ. ബിനോയ് ഇലവുങ്കൽ അധ്യക്ഷനായി. എഴുത്തുകാരന്‍ പ്രൊഫ. എം തോമസ് മാത്യു ഓണസന്ദേശം നൽകി. ടി ജെ വിനോദ് എംഎൽഎ, കോർപറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ അനീഷ് ജോയ് കാരിക്കാമുറി, പി രാമചന്ദ്രൻ, ഫാ. മാത്യു കോയിക്കര, ഫാ. തോമസ് തേരാട്ടിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.
ഹീൽ പൊന്നുരുന്നിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹരിതകർമസേനാംഗങ്ങൾക്ക് ഹീൽ പൊന്നുരുന്നിയുടെ ഓണം ഫെസ്റ്റിവൽ അലവൻസായി 2000 രൂപവീതം നൽകി. മാലിന്യസംസ്കരണകേന്ദ്രത്തിൽ മുൻവർഷങ്ങളിലെപ്പോലെ ഓണസദ്യയും ഒരുക്കി. കൗൺസിലർ ബീന ദിവാകരൻ, ഹീൽ പൊന്നുരുന്നി സൊസൈറ്റി ചെയർമാൻ ദിപിൻ ദിലീപ്, എക്സിക്യൂട്ടീവ് ഡയറക്ടർ പി കെ ദിലീപ് കുമാർ, ഫിനാൻസ് ഡയറക്ടർ പി പി മുരുകേഷ്, സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിതകർമസേന പ്രവർത്തകർ എന്നിവർ സംസാരിച്ചു.
പള്ളുരുത്തി
കൊച്ചി നഗരസഭയുടെ പള്ളുരുത്തി അഗതിമന്ദിരത്തിൽ ഓണാഘോഷം നടത്തി.
സൂപ്രണ്ട് ഗ്രീഷ്മ ബി മോഹൻ ഉദ്ഘാടനം ചെയ്തു. എൻ ജി സരിത അധ്യക്ഷയായി. വർഷങ്ങളായി അഗതിമന്ദിരത്തിൽ മാവേലിയായി എത്തുന്ന ടി ബി പ്രബിൻ ഭദ്രദീപം കൊളുത്തി. ഡിവിഷൻ കൗൺസിലർ ഗീത പ്രഭാകരൻ, ബിറ്റി ജോസഫ്, ഡോ. ആഗ്നസ് ജോർജ്, ഡോ. ലക്ഷ്മി ബാബു, പി വി ജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് അന്തേവാസികളുടെ കലാകായിക മത്സരങ്ങളും സമ്മാനവിതരണവും നടത്തി.









0 comments