ad
Deshabhimani

നാട്ടുകലാകാരക്കൂട്ടം സംസ്ഥാന കൺവൻഷൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫോക്‌ലോർ ക്ലബ്‌ തുടങ്ങണം

convention

ഉദയന്‍ 
കുണ്ടംകുഴി. പ്രശാന്ത് പങ്കന്‍ 
നാട്ടുപൊലിമ

വെബ് ഡെസ്ക്

Published on Aug 25, 2026, 02:09 AM | 1 min read

കൊച്ചി


നാട്ടുകലാകാരക്കൂട്ടം സംസ്ഥാന കൺവൻഷൻ ഫോക്‌ലോറിസ്‌റ്റ്‌ പ്രൊഫസർ ഡോ. അജു കെ നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫോക്‌ലോർ ക്ലബ് നിർബന്ധമാക്കി, നട്ടറിവുകളെയും കലകളെയും സംരക്ഷിക്കാന്‍ സർക്കാർ പദ്ധതി രൂപീകരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.


പൊതുസമ്മേളനം ടി ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കോവൂര്‍ എംഎല്‍എ, ചലച്ചിത്രതാരം കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകരായ രാജേഷ് ശര്‍മ, പൗളി വല്‍സന്‍, ജയചന്ദ്രന്‍ തകഴിക്കാരന്‍, സഹീര്‍ അലി എന്നിവര്‍ സംസാരിച്ചു.


നാടന്‍പാട്ടുമേഖലയില്‍ 55 വര്‍ഷം പ്രവര്‍ത്തിച്ച സി ജെ കുട്ടപ്പനെ ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ സച്ചിന്‍ സ്മാരക ഫോക്‌ലോര്‍ അവാര്‍ഡിന് അർഹനായ പാരമ്പര്യ യുവകലാകാരര്‍ ഫിദല്‍ കെ സതീഷിന് 5001 രൂപയും സ്മരണികയും സമ്മാനിച്ചു.


ഭാരവാഹികള്‍: ഉദയന്‍ കുണ്ടംകുഴി (പ്രസിഡന്റ്), പ്രശാന്ത് പങ്കന്‍ നാട്ടുപൊലിമ (സെക്രട്ടറി), ബിജു കൂട്ടം (ട്രഷറര്‍), ഷെെജു ബിരിക്കുളം, ഐശ്വര്യ ജി, രമേഷ് ഉണര്‍വ് (വെെസ് പ്രസിഡന്റുമാർ), പി ടി രജനി, പ്രമോദ് തുടിതാളം, ഗംഗ കാറല്‍മണ്ണ (ജോയിന്റ് സെക്രട്ടറിമാർ). നാടന്‍കലാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാട്ടുരാവും അരങ്ങേറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home