ad
Deshabhimani

print edition വിദ്യാർഥി ആത്മഹത്യ: ഡൽഹി ഐഐടിയിൽ വൻപ്രതിഷേധം

ഡൽഹി ഐഐടിയിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നു

ഡൽഹി ഐഐടിയിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ഡൽഹി ഐഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ വൻപ്രതിഷേധം. എംഎസ്‌സി ഫിസിക്‌സ്‌ വിദ്യാർഥി -ഋഷികേശ്‌ കുമാറാണ്‌(31) ഐഐടി അധികൃതരുടെ മാനസിക പീഡനത്തിൽ മനംനൊന്ത്‌ ജീവനൊടുക്കിയത്‌.

ഫിസിക്‌സ്‌ വകുപ്പിലെയും സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിലെയും ഡീൻ, അസോസിയേറ്റ്‌ ഡ‍‍‍ീൻ, മേധാവികൾ എന്നിവർ രാജിവെക്കണം, ഋഷികേഷിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി. പ്രതിഷേധത്തെത്തുടർന്ന്‌ ക്ലാസുകൾ തടസപ്പെട്ടു.


ശനിയാഴ്‌ചയാണ്‌ -ക്യാന്പസിലെ കെട്ടിടത്തിൽ നിന്നും ചാടി ഋഷികേശ്‌ ജീവനൊടുക്കിയത്. ഐഐടിയിൽ ഇ‍ൗ വർഷത്തെ രണ്ടാമത്തെ ആത്മഹത്യയാണിത്‌. 30 മാസത്തിനുള്ളിൽ എട്ട്‌ വിദ്യാർഥികൾ ജീവനൊടുക്കി.


പിതാവ്‌ മരിച്ചത്തോടെ കടുത്ത മാനസിക സമ്മർദത്തിലായ ഋഷികേശ്‌ ചികിത്സ തേടിയിരുന്നു. തുടർന്ന് കാന്പസിലെത്തിയ ഋഷികേശ്‌ സെമസ്റ്റർ ഡ്രോപ്പ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിരസിച്ചു. ഹോസ്റ്റൽ നിഷേധിച്ചു. ഹോസ്റ്റൽ മുറി ആശ്യപ്പെട്ട്‌ അമ്മ അധികൃതരെ സമീപിച്ചെങ്കിലും അപമാനിച്ച്‌ തിരിച്ചയച്ചു. ഇങ്ങനെ കടുത്ത മാനസികസമ്മർദങ്ങളാണ്‌ ഋഷികേശിനെ മരണത്തിലേക്ക്‌ തള്ളിവിട്ടതെന്ന്‌ വിദ്യാർഥികൾ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home