ad
Deshabhimani

print edition ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാനദണ്ഡം 
സംഘപരിവാർ വിധേയത്വം: എം വി ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

കണ്ണൂർ: സംഘപരിവാർ വിധേയത്വമെന്ന ഒരൊറ്റ മാനദണ്ഡത്തിലാണ്‌ ഉന്നതവിദ്യാഭ്യാസമേഖലയിലെ പല തസ്‌തികകളും പലർക്കും നൽകുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇത്തരത്തിലൊരു വൈസ്‌ ചാൻസലറാണ്‌ കഴിഞ്ഞ ദിവസം കുട്ടികൾക്കുമുന്നിൽ അപഹാസ്യനായത്‌. കുവൈത്ത്‌ കല ട്രസ്റ്റ്‌ വിദ്യാഭ്യാസ എൻഡോവ്‌മെന്റ്‌ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.


കാവിവൽക്കരണത്തിന്‌ കരാർ ഏറ്റെടുത്ത വൈസ്‌ ചാൻസലർമാർ വിദ്യാർഥികളുടെമുന്നിൽ നാണംകെടുന്ന അവസ്ഥയാണുള്ളത്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജീവൻ ത്യജിച്ചവരേക്കാൾ പ്രാധാന്യം സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത്‌ മാപ്പെഴുതിക്കൊടുത്തവർക്കാണെന്നാണ്‌ സ്ഥാപിക്കാനാണ്‌ ഇവർ ശ്രമിക്കുന്നത്‌. വി ഡി സവർക്കറാണ്‌ വലിയ സ്വാതന്ത്ര്യസമരപോരാളി എന്ന രീതിയിൽ ക്വിസ്‌ മത്സരം നടത്തിയത്‌ അതുകൊണ്ടാണ്‌. ഇതൊക്കെ പുതിയ കുട്ടികൾ തിരിച്ചറിയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home