വോട്ടുകൊള്ളയ്ക്കെതിരെ ഒറ്റക്കെട്ട്; ഗ്യാനേഷിന്റ രാജിവരെ പോരാട്ടം

ഇന്ത്യാ കൂട്ടായ്മ നേതാക്കളുടെ വാർത്താസമ്മേളനത്തിൽ എം എ ബേബി സംസാരിക്കുന്നു | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ ഒറ്റക്കെട്ടായി പോരാട്ടം തുടരാൻ ഇന്ത്യാ കൂട്ടായ്മ തീരുമാനിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കിയവരെ തുറന്നുകാട്ടും. പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ ഭയപ്പെടുകയാണ്. പ്രക്ഷോഭത്തെ അടിച്ചമർത്താനാകില്ലെന്നും ഇന്ത്യാ കൂട്ടായ്മ നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടയാൾ അംപയറായി പ്രവർത്തിക്കുന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പ് കമീഷന്റേതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ആദ്യം വോട്ട് മോഷ്ടിച്ച ഗ്യാനേഷ് കുമാർ ഇപ്പോൾ ജനാധിപത്യ അവകാശങ്ങളെയും കവർന്നെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആർജെഡി നേതാവ് തേജ്വസി യാദവ്, എൻസിപി-എസ്‍സിപി നേതാവ് സുപ്രിയ സുലെ, സമാജ് വാദി പാർടി നേതാവ്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments