കേന്ദ്രസഹമന്ത്രി എൽ മുരുകൻ രാജിവച്ചു

എൽ മുരുകൻ
ചെന്നൈ: കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ രാജിവച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവാണ് മുരുകൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനു ശേഷമാണ് രാജി പ്രഖ്യാപനം. എക്സിലൂടെയാണ് മുരുകൻ രാജി വിവരം പങ്കുവെച്ചത്. താഴെത്തട്ടിൽ പ്രവർത്തിക്കണം, എന്ന് പറഞ്ഞ മുരുകൻ രാജ്യസഭാ അംഗത്വവും രാജിവച്ചു.
ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ മുൻ മേധാവിയായ എൽ മുരുകൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൽ മുരുകന്റെ രാജി ബിജെപിക്കും വലിയ തിരിച്ചടിയായി.








0 comments