ഓണം വാരാഘോഷത്തിന് വര്‍ണാഭ തുടക്കം

കൽപ്പറ്റ ഓണം വാരാഘോഷത്തിന് തുടക്കം. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണസംവിധാനം, ഡിടിപിസി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാഘോഷത്തിന്റെ വിളംബര ജാഥ വര്‍ണാഭമായി. കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച ജാഥ പുതിയ ബസ് സ്റ്റാന്‍ഡിലാണ് അവസാനിച്ചത്. മാവേലി, പുലികളി, കൈകൊട്ടിക്കളി, അമ്മൻകുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന ജാഥയില്‍ നിരവധിപേർ പങ്കാളികളായി. ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേനാംഗങ്ങൾ, കലാ–-സാമൂഹിക-–സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. പൊഴുതന, കോട്ടത്തറ പഞ്ചായത്തുകള്‍ക്കാണ് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വിജയികള്‍ക്ക് മന്ത്രി ടി സിദ്ദിഖ് ട്രോഫി നൽകി. കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാ തിരുവാതിരയും വടംവലിയുമുണ്ടായി. 30വരെയാണ് ഓണം വാരാഘോഷം. മന്ത്രി ടി സിദ്ദീഖ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. നഗരസഭ ചെയര്‍പേഴ്സണ്‍ പി വിശ്വനാഥന്‍, കലക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ തുടങ്ങിയവർ സംസാരിച്ചു.










0 comments