ad
Deshabhimani

print edition ബിഎൽഒമാർക്ക്
ഓണക്കാലത്തും ഓണറേറിയമില്ല

blo

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

കോഴിക്കോട്: ഓണക്കാലത്തും ബിഎൽഒമാര്‍ക്ക് ദുരിതനാളുകൾ സമ്മാനിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ ചുമതലയുമായി ഇറങ്ങിയവര്‍ക്ക് നഷ്ടം മാത്രം. ചെലവായ തുക കിട്ടാത്തതിനൊപ്പമാണ് ഓണറേറിയവും നിഷേധിക്കുന്നത്. 6000 രൂപ സ്പെഷ്യൽ ഇൻസെന്റീവ് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 2025 ആഗസ്തിൽ ഉത്തരവിറക്കിയത് നടപ്പാക്കാത്തത് കേരളത്തിൽ മാത്രമാണ്.

എന്യൂമറേഷൻ ഫോമുകളുടെ വിതരണത്തിനും വിവരശേഖരണത്തിനുമായി വോട്ടർമാരുടെ വീടുകളിൽ പലവട്ടം പോയതിന്റെ യാത്രാ ചെലവുകൾ, ഭക്ഷണം, ഇന്റർനെറ്റ്, ഫോട്ടോകോപ്പി ഉൾപ്പെടെയുള്ള ചെലവുകൾക്ക് സ്വന്തം കയ്യിൽനിന്നാണ് പണം മുടക്കിയത്.


എസ്ഐആറിൽ പങ്കെടുത്തത് 30,471 ബിഎൽഒമാരാണ്. ഒക്ടോബർ 21–ന് ആരംഭിച്ചത് ഫെബ്രുവരി 21–നാണ് പൂർത്തിയായത്. ഒരു ബിഎൽഒ കുറഞ്ഞത് 500 വീടുകൾ സന്ദർശിച്ചിട്ടുണ്ട്. ഒരു ബിഎൽഒയ്ക്ക് യാത്രകൾക്കായി കുറഞ്ഞത് 3000 രൂപ ചെലവായിട്ടുണ്ട്. വനിതാ ബിഎൽഒമാർക്ക് ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നതിനും നല്ലൊരു തുക ചെലവായി. എന്നാൽ, ചെലവ് കാശുപോലും കിട്ടിയില്ല. എന്യൂമറേഷൻ ഫോം എത്തിക്കുക, പൂരിപ്പിച്ച ഫോം തിരികെ വാങ്ങുക, തിരുത്തലിനായി വീണ്ടും വോട്ടർമാരെ കാണുക, ഹിയറിങ്ങിന് നോട്ടീസ് എത്തിക്കുക തുടങ്ങിയവയ്ക്കാണ് വീടുകൾ സന്ദർശിച്ചത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home