മഴപ്പേടിയിൽ ഓണം

ഓണത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ കച്ചവടത്തിനെത്തിയ ഷാജഹാൻ അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ പ്ലാസ്‌റ്റിക് പായകൊണ്ട് തുണികൾ മൂടിയിടുന്നു
തൃശൂർ
ശക്തമായ മഴമുന്നറിയിപ്പ് ജില്ലയിലെ ഓണാഘോഷത്തിന്റെ ശോഭ കെടുത്തി. ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ ഉത്രാടദിനം പകൽ നഗരത്തിൽ തിരക്കൊഴിഞ്ഞു. വൈകിട്ടോടെയാണ് നഗരത്തിൽ അൽപ്പമെങ്കിലും തിരക്ക് അനുഭവപ്പെട്ടത്. തിങ്കളാഴ്‌ചയും ജില്ലയിൽ പരക്കെ മഴ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്‌ച ശരാശരി 21.33 മില്ലിമീറ്റർ മഴയാണ് ജില്ലയിലാകെ ലഭിച്ചത്. കൊടുങ്ങല്ലൂരിലാണ് ഉയർന്ന മഴ ലഭിച്ചത്–68 മില്ലി മീറ്റർ. ചാലക്കുടിയിൽ 63.8 മില്ലി മീറ്റർ. കുന്നംകുളം –58.8, വടക്കാഞ്ചേരി –51, വെള്ളാനിക്കര– 46.8, ഇരിങ്ങാലക്കുട–34 എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ അളവ്. പലപ്പോഴായി കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി മഴ ലഭിക്കാത്തിനാൽ ജില്ലയിൽ ഇൗ സീസണിൽ ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. ഇൗ വർഷത്തെ കാലവർഷം ആരംഭിച്ച ശേഷം 24 ശതമാനം മഴ കുറവാണ്. ജൂൺ ഒന്നുമുതൽ ആഗസ്‌ത് 25വരെ സാധാരണയായി 1776.6മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ ലഭിച്ചത് 1351 മില്ലി മീറ്റർ മഴ മാത്രം. മഴക്കുറവ് 20 ശതമാനത്തിലധികമാണെങ്കിൽ വരൾച്ചാ വർഷമായാണ് കണക്കാക്കുക.










0 comments