ആഘോഷമാക്കാം മീനോണം

മലമ്പുഴ
വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ മലമ്പുഴ ശുദ്ധജല അക്വാറിയം ഓണദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. നൂറോളം വൈവിധ്യമാർന്ന അലങ്കാര മത്സ്യങ്ങൾ ഉൾക്കൊള്ളുന്ന അക്വാറിയം കോംപ്ലക്സ് സന്ദർശകരെ വരവേൽക്കാൻ തയ്യാറാണ്. അലിഗേറ്റർ ഗാർ, ഗോൾഡൻ കോബ്ര സ്‌നേക് ഹെഡ്, റെഡ് പാരറ്റ്, സെവറം, ബ്രോൻസ് ഫെതർ, ഫ്‌ളവർ ഹോൺ, ആമസോൺ നദിയിൽ കാണുന്ന ശുദ്ധജലമത്സ്യമായ അരാപൈമ, സമുദ്രനദിയില്‍കാണുന്ന ലോബ്സ്റ്റർ, തുടങ്ങിയ അത്യാകർഷണ ശുദ്ധജല മത്സ്യങ്ങൾ കൂടാതെ ലയൺ ഫിഷ്, മൊറേ ഈൽ, പാരറ്റ് ഫിഷ്, സീ അനിമോൻ, ക്ലവുൺ ഫിഷ് എന്നീ അപൂർവ ഇനങ്ങളിൽപ്പെട്ട കടൽ മത്സ്യങ്ങളും ഇവിടെയുണ്ട്. വംശനാശഭീഷണി നേരിടുന്ന ശുദ്ധജല മത്സ്യങ്ങളും സമുദ്രജല മത്സ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. യുപിഐ പേയ്‌മെന്റ് സൗകര്യം ഒന്നാം ഓണ ദിവസം മുതൽ ലഭ്യമാക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.










0 comments