ad
Deshabhimani

പൂരത്തിന്‌ 
പാപ്പാൻ, 
ഓണത്തിന് പുലി

സീതാറാം മിൽ ദേശത്തിന്റെ 
പുലി വേഷം കെട്ടുന്ന രഘുനാഥിന്റെ പ്രതിച്ഛായ പുലിമടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെളിഞ്ഞപ്പോൾ
/ ഫോട്ടോ: ഡിവിറ്റ്‌ പോൾ

സീതാറാം മിൽ ദേശത്തിന്റെ 
പുലി വേഷം കെട്ടുന്ന രഘുനാഥിന്റെ പ്രതിച്ഛായ പുലിമടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെളിഞ്ഞപ്പോൾ
/ ഫോട്ടോ: ഡിവിറ്റ്‌ പോൾ

avatar
കെ എ നിധിൻനാഥ്‌

Published on Aug 30, 2026, 12:22 AM | 1 min read

തൃശൂർ

ആഘോഷം എവിടെയായാലും എന്തായാലും അവിടെ രഘുവുണ്ടാകും. പൂരമായാൽ ആനയുടെ ഒപ്പം. പുലികളിയായാൽ പുലിച്ചുവടുമായി. ആൾക്കൂട്ടത്തിന്‌ നടുവിലാണ്‌ പാലക്കാട്‌ കല്ലേപ്പുള്ളി സ്വദേശി രഘുനാഥ്‌ റിഥത്തിന്റെ ജീവിതം. ആനപ്പാപ്പാൻ ലൈസൻസുള്ള രഘുനാഥ്‌ പൂരക്കാലമായാൽ ആനയ്‌ക്കൊപ്പമാണ്‌ യാത്ര. തൃശൂർ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവങ്ങൾക്ക്‌ രഘു എത്താറുണ്ട്‌. ഇ‍ൗ യാത്രയ്‌ക്കിടയിലാണ്‌ പുലികളി സംഘത്തിന്റെ ശ്രദ്ധയിൽ രഘുവെത്തുന്നത്‌. തുടർന്ന്‌ പുലിവേഷം കെട്ടുമോ എന്ന ചോദ്യത്തിന്‌ അതിനെന്താ എന്നായിരുന്നു മറുപടി. അങ്ങനെ കഴിഞ്ഞ മൂന്നുവർഷമായി സീതാറാം മിൽ ദേശത്തിന്റെ പുലികളി സംഘത്തിന്റെ ഭാഗമായി. നാടൻപാട്ട്‌ കലാകാരനായ രഘു ‘പാലക്കാട്‌ വൈഖരി’ എന്ന സംഘത്തിലെ പ്രധാന ഗായകനാണ്‌. ‘പെണ്ണും പൊറാട്ടും’ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. ഡബ്ബിങ്‌ ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home