കെഎസ്ആർടിസി ജീവനക്കാർക്ക് ആനുകൂല്യം നൽകാതിരിക്കുന്നത് നിയമലംഘനം

തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 300എയുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അർഹമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ, നിയമ ഓഫീസർ, യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യണം. ഗതാഗത സെക്രട്ടറിയുടെയോ കെഎസ്ആർടിസി എംഡിയുടെയോ തീരുമാനത്തിൽ പരാതിയുള്ളവർ കോടതിയെ സമീപിക്കണമെന്നും കമീഷൻ പറഞ്ഞു. ക്രമരഹിതമായ ശമ്പളവിതരണം, ഡിഎ നിഷേധം, ജീവനക്കാരിൽനിന്ന് റിക്കവറി നടത്തിയ എൻപിഎസ് തുക അടയ്ക്കാതിരിക്കുക, എൻപിഎസ് പെൻഷനിലെ അനിശ്ചിതത്വം, പിഎഫ് തുക വൈകിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനാ നേതാവ് എസ് അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.










0 comments