വധശ്രമക്കേസ് പ്രതിയെ വിദേശത്തുനിന്ന് വരുത്തി അറസ്റ്റ് ചെയ്‌തു

സുരേഷ്
തിരുവനന്തപുരം
കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് പിടികൂടി. ഖത്തറിലേക്ക് കടന്ന കല്ലന്പലം സ്വദേശി സുരേഷിനെയാണ് ലുക്ക‍്‌ഒൗട്ട് സർക്കുലർപ്രകാരം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തത്. 2023 ഡിസംബറിൽ കല്ലമ്പലം ഐയിരമൺനില കുടവൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷും സുഹൃത്തുക്കളും ചോദ്യംചെയ്‌തവരെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. രണ്ടാംപ്രതി പ്രദീപ്, മൂന്നാംപ്രതി അൻസാർ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഖത്തറിലേക്ക് രക്ഷപ്പെട്ട സുരേഷ് രണ്ടുവർഷമായി അവിടെ വെൽഡിങ് ജോലി ചെയ്‌തുവരികയായിരുന്നു. തുടർന്നാണ് പൊലീസ് ലുക്ക്‌ഒൗട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചത്. വർക്കല ഡിവൈഎസ്‌പി പി വി രമേശ് കുമാർ, കല്ലമ്പലം സിഐ ഡി ദീപു, എസ്‌ഐമാരായ മനു, നിതിൻ, എസ്‌സിപിഒ അജീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.










0 comments