ad
Deshabhimani

വീടിനോട്‌ ചേർന്ന കടയ്‌ക്ക്‌ തീപിടിച്ചു:
ആർക്കും പരിക്കില്ല

fire

ടിവി റിപ്പയറിങ്‌ കടയ്‌ക്ക്‌ തീപിടിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Aug 30, 2026, 01:26 AM | 1 min read

പെരുമ്പാവൂർ


ചേലക്കുളം കാവുങ്ങൽ പറമ്പിന് സമീപം പ്രവർത്തിക്കുന്ന ടി വി കെയർ ടെലിവിഷൻ റിപ്പയറിങ്ങ് കടക്ക് തീ പിടിച്ചു. വീടിനോട്‌ ചേർന്ന്‌ നടത്തുന്ന കടയ്‌ക്കാണ്‌ തീപിടിച്ചത്‌. കുടുംബാംഗങ്ങളെ ഉടനെ വീട്ടിൽ നിന്നും വിളിച്ചുണർത്തി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.


പുലർച്ചെ ഒന്നിന്‌ കടയിൽ റിപ്പയറിങ്ങ് നടത്തിക്കൊണ്ടിരിക്കുമ്പോൾ സോളാർ ബാറ്ററിയിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ താജുദ്ദീൻ തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇൻവെർട്ടറും, ബാറ്ററിയും പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. തെർമോകോളിലേക്ക് തീപടർന്ന് ശക്തമായ കറുത്ത പുക ഉയർന്നതിനാൽ വീട്ടുകാർക്ക് തീ അണക്കാൻ സാധിച്ചില്ല.


പട്ടിമറ്റം അഗ്നി രക്ഷാനിലയത്തിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃതത്തിൽ പട്ടിമറ്റം, പെരുമ്പാവൂർ, ആലുവ എന്നീ നിലയങ്ങളിൽ നിന്നും 4 യൂണിറ്റ് വാഹനമെത്തി. 22 സേനാംഗങ്ങളും രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. ലേസർ മെഷീൻ, ബോൾ സിംഗ് മെഷീൻ, 15 കെ വി സോളാർ സിസ്റ്റം, 150 ടെലിവിഷൻ, സ്പെയർ പാട്സ്, വീട് എന്നിവ ഭാഗികമായി കത്തി നശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home