അയ്യൻകാളി ജയന്തി ആഘോഷിച്ചു

കെപിഎംഎസ് സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ദിനാഘോഷം ടി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കേരള പുലയര്‍ മഹാസഭ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യൻകാളിയുടെ ജയന്തി ആഘോഷം സംസ്ഥാന ട്രഷറർ ടി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.പികെഎസ് കളർകോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. സി വി ഹരീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായി.










0 comments