കുഞ്ഞുപൈതങ്ങളുടെ സംഗമം സംഘടിപ്പിച്ചു

കാഞ്ഞൂർ ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച കുഞ്ഞുപൈതങ്ങളുടെ സംഗമം
കാലടി
കാഞ്ഞൂർ ഫൊറോന പള്ളിയിൽ 1025–-ാം വർഷ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുഞ്ഞുപൈതങ്ങളുടെ സംഗമം സംഘടിപ്പിച്ചു.
കൈക്കുഞ്ഞുങ്ങൾമുതൽ അഞ്ചുവയസ്സുവരെയുള്ള നൂറിലധികം കുഞ്ഞുങ്ങൾ മാതാപിതാക്കളോടൊപ്പം പങ്കെടുത്തു. സംഗമം വികാരി ഫാ. ജോയ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കുരിയച്ചൻ മഞ്ഞളി, റോയ് കരുമത്തി, സെബിൻ പുത്തൻപുരയ്ക്കൽ, ഡേവിസ് പെരുമായൻ, രോഷ്നി പ്രിൻസ് എന്നിവർ സംസാരിച്ചു.










0 comments