ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം; 3 ബസ് ജീവനക്കാർ അറസ്‌റ്റിൽ

നസറുദ്ദീൻ, ബ്രിസ്റ്റോ മാത്യൂസ്, നഹാസ്
കൊച്ചി
ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്‌റ്റിൽ. പെരുന്പടപ്പിലേക്ക് സർവീസ് നടത്തുന്ന ‘സജിമോൻ’ ബസിലെ ജീവനക്കാരായ പള്ളുരുത്തി ചോയ്‌സ് റോഡ് മേക്കരപറമ്പിൽ വീട്ടിൽ എം ഇസഡ് നഹാസ് (28), സഹോദരൻ എം ഇസഡ് നസറുദ്ദീൻ (38), കുന്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യൂസ് (30) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്‌ച രാത്രി 7.45ന് എറണാകുളം നോർത്ത് ടൗൺഹാളിനുമുന്നിലെ പന്പിനുസമീപമായിരുന്നു സംഭവം. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. മൂന്നുപേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കോന്തുരുത്തി സ്വദേശി ഹാഷിം (54) ഓടിച്ച ഓട്ടോറിക്ഷയെ ‘സജിമോൻ’ ബസ് ഇടിക്കാൻവന്നത് ചോദ്യംചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്.
ഇതിനുപിന്നാലെ ബസ് ജീവനക്കാർ ഹാഷിമിനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.










0 comments