ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച യുപിക്കാർ പിടിയിൽ

മുഹമ്മദ് ഫർമാൻ അൻസാരി, സമീർ, ഷഹ്‌വേജ്
കാക്കനാട്
തൃക്കാക്കര മരോട്ടിച്ചോട്ടിൽ ബിഎസ്എൻഎല്ലിന്റെ ടെലികോം പില്ലറിൽനിന്ന് കേബിളിലെ ചെമ്പുകമ്പിയും മറ്റ് സാമഗ്രികളും മോഷ്ടിച്ച കേസിൽ യുപി സ്വദേശികൾ പിടിയിൽ. മുഹമ്മദ് ഫർമാൻ അൻസാരി (22), സമീർ (22), ഷഹ്‌വേജ് (22) എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
പാലാരിവട്ടം എക്സ്ചേഞ്ചിന്റെ പരിധിയിൽപ്പെട്ട മരോട്ടിച്ചോട് പില്ലറിലെ സിടി ബോക്സിൽനിന്ന് 200 മൊഡ്യൂളുകളും ജമ്പർവയറുകളും ഇവർ മോഷ്ടിച്ചെന്നാണ് കേസ്. രാവിലെ ബിഎസ്എൻഎല്ലിന്റെ ബോക്സ് തുറന്ന് വയർ മുറിക്കുന്നതുകണ്ട നാട്ടുകാർ ഇവരെ ചോദ്യംചെയ്തിരുന്നു. തങ്ങൾ ബിഎസ്എൻഎല്ലിന്റെ കരാത്തൊഴിലാളികളാണെന്നായിരുന്നു ഇവരുടെ മറുപടി. കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ സംഘം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ചുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു








0 comments