ലഹരിക്കെതിരെ സൈക്കിള്‍ ദൗത്യവുമായി വൈദികൻ

ഫാ. ജോസഫ് വർഗീസ്
കൊച്ചി
ലഹരിക്കെതിരെ അഖിലേന്ത്യാ സൈക്ലിങ് ദൗത്യവുമായി വൈദികന്‍. തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അധ്യാപകനും ചീഫ് ഫിനാൻസ് ഓഫീസറുമായ ജോസഫ് വർഗീസാണ് ലഹരിവിരുദ്ധസന്ദേശവുമായി സൈക്കിള്‍യാത്ര നടത്തുന്നത്. തിരുവോണനാളിൽ കൊച്ചിയിൽനിന്ന് പുറപ്പെട്ട് കണ്ണൂരിൽ എത്തി.
ഇവിടെനിന്ന് അടുത്ത അവധിക്ക് കശ്മീരിലേക്ക് യാത്രതിരിക്കും. സിഎംഐ സഭയുടെ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് അംഗമായ ഇദ്ദേഹം ഒരു പതിറ്റാണ്ടായി ലഹരിവിരുദ്ധപോരാട്ടത്തിന് മുന്‍പന്തിയിലുണ്ട്. കഴിഞ്ഞവർഷം കൊച്ചി-----–കന്യാകുമാരി യാത്ര വിജയകരമായി പൂർത്തിയാക്കിയ ഫാ. ജോസഫ്, ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭിക്കുന്ന അവധിദിനങ്ങളാണ് യാത്രകൾക്കായി മാറ്റിവയ്‌ക്കുന്നത്.









0 comments