ad
Deshabhimani

print edition പരിശീലനത്തിനിടെ പരിക്ക്‌; നീരജ്‌ ചോപ്ര ഏഷ്യൻ ഗെയിംസിനില്ല

neeraj chopra.
വെബ് ഡെസ്ക്

Published on Aug 30, 2026, 02:14 AM | 1 min read

ബ്രസൽസ്‌: ഏഷ്യൻ ഗെയിംസ്‌ തുടങ്ങുംമുമ്പെ ഇന്ത്യക്ക്‌ തിരിച്ചടി. പരിശീലനത്തിനിടെ കണങ്കാലിന്‌ പരിക്കേറ്റ ജാവലിൻ ത്രോ താരം നീരജ്‌ ചോപ്ര പിൻമാറി. കഴിഞ്ഞ ഗെയിംസിൽ 88.88 മീറ്റർ എറിഞ്ഞ്‌ സ്വർണം നേടിയിരുന്നു. ബ്രസൽസിൽ സെപ്‌തംബർ അഞ്ചിന്‌ നടക്കുന്ന ഡയമണ്ട്‌ ലീഗ്‌ ഫൈനലിലും മത്സരിക്കില്ല.


പരിക്കിനെ തുടർന്ന്‌ ഇ‍ൗ സീസണിൽ മത്സരിക്കില്ലെന്ന്‌ നീരജ്‌ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘പരിക്ക്‌ മാറി താളം കണ്ടെത്തിവരികയായിരുന്നു. അവസാനം നടന്ന ലോസൻ മീറ്റിൽ 88.05 മീറ്റർ എറിഞ്ഞ്‌ രണ്ടാമതെത്തിയിരുന്നു. എന്നാൽ പരിശീനത്തിനിടെ വീണ്ടും കാലിന്‌ പരിക്കുപറ്റി. ഇ‍ൗ സാഹചര്യത്തിൽ വിശ്രമം അനിവാര്യമാണെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. നിരാശയുണ്ടാക്കുന്ന തീരുമാനമാണ്‌. എന്നാൽ പരിക്കുമാറി പൂർവാധികം ശക്തിയോടെ തിരിച്ചുവരാനാകും. തിരിച്ചടികൾ ഇ‍ൗ യാത്രയുടെ ഭാഗമാണ്‌. എത്രയും വേഗം കളത്തിലെത്താനാകും ശ്രമിക്കുക’– നീരജ്‌ വിശദീകരിച്ചു.


ഇ‍ൗ സീസണിൽ രണ്ട്‌ ഡയമണ്ട്‌ ലീഗിലാണ്‌ മത്സരിച്ചത്‌. ദോഹയിൽ 85.69 മീറ്റർ എറിഞ്ഞ്‌ നാലാമതായിരുന്നു. ലോസൻ ലീഗിൽ 88.05 മീറ്ററോടെ രണ്ടാംസ്ഥാനം. കോമൺവെൽത്ത്‌ ഗെയിംസിൽ വെള്ളി മെഡലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home