സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി: ഒരാൾക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പതടവുകാരായ പ്രതികൾ തമ്മിൽ ഏറ്റുമുട്ടി കോട്ടയം സ്വദേശിയായ കെ വി മനു (26) എന്ന തടവുകാരന് കുത്തേറ്റു. പരിക്കേറ്റയാളെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച പകൽ 1.30 നാണ് സംഭവം. ഉച്ചഭക്ഷണ സമയത്താണ് മനുവും തൃശൂർ സ്വദേശിയായ മറ്റൊരു കാപ്പ തടവുകാരനും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തർക്കം മൂർച്ഛിച്ചപ്പോൾ തൃശൂർ സ്വദേശിയായ തടവുകാരൻ മനുവിനെ കുത്തുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.










0 comments