ad
Deshabhimani

പി എച്ച് കുര്യൻ നിസ്വാർഥസേവനത്തിന്റെ ഉടമ: കാതോലിക്കാ ബാവാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2026, 01:47 AM | 1 min read

കോട്ടയം

നിസ്വാർഥ സേവനത്തിന്റെ ഉടമയായിരുന്നു അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും റിട്ട. ഐഎഎസ് ഉദ്യോ​ഗസ്ഥനുമായ പി എച്ച് കുര്യനെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്‌മരിച്ചു. നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്താൻ സാധിച്ചിട്ടുണ്ട്. കൃത്യനിഷ്ഠയോടും കാര്യ​ഗൗരവത്തോടും തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ ഉദ്യോ​ഗസ്ഥനായിരുന്നു അദ്ദേഹമെന്നും സഭാധ്യക്ഷൻ അനുസ്മരിച്ചു. സൗത്ത് പാമ്പാടിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച കാതോലിക്കാബാവാ ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home