മുഖ്യമന്ത്രിയെയും മാത്യു കുഴല്‍നാടനെയും തള്ളി
print edition മൂവാറ്റുപുഴ ജില്ലാ രൂപീകരണം ചര്‍ച്ചചെയ്‍ത് ഉപേക്ഷിച്ചത്: മന്ത്രി മോൻസ്

തൊടുപുഴ: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെയും മാത്യു കുഴല്‍നാടൻ എംഎല്‍എയെയും തള്ളി മന്ത്രി മോൻസ് ജോസഫ്. ഏതെങ്കിലും ജില്ല പുതുതായി രൂപീകരിക്കണമെങ്കിലോ അതിർത്തികൾ പുനർനിർണയിക്കണമെങ്കിലോ അക്കാര്യം യുഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. എംഎല്‍എ ഒരു നിര്‍ദേശം വച്ചപ്പോള്‍ മുഖ്യമന്ത്രി അതില്‍ പ്രതികരിച്ചു എന്നതിന് അപ്പുറത്തേക്ക് ഒന്നുമുള്ളതായി കാണുന്നില്ല.
ഇടുക്കി ജില്ലയില്‍നിന്ന് തൊടുപുഴ ഉള്‍പ്പെടെയുള്ള നിയോജക മണ്ഡലങ്ങള്‍ മറ്റൊരു ജില്ലയിലേക്ക് പോകുകയെന്ന് പറഞ്ഞാല്‍ ഇടുക്കി ജില്ലയുടെ ആത്‍മാവും ഹൃദയവും പറിച്ചുകൊണ്ടുപോകുന്നതു പോലിരിക്കും. അതിനോട് കേരള കോണ്‍ഗ്രസിനുള്ള വിയോജിപ്പ് തുടക്കത്തില്‍ തന്നെ അറിയിച്ചിട്ടുള്ളതാണ്. മുമ്പ് ജോസഫ് വാഴയ്‍ക്കൻ എംഎല്‍എ ആയിരുന്നപ്പോള്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. അന്നത് ചര്‍ച്ചചെയ്‍ത് ഉപേക്ഷിച്ചതാണ്. ഇനിയതിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ വിരോധമില്ല, പക്ഷേ പരിശോധന പൊതുവേദിയിലല്ല, യുഡിഎഫ് നേതൃത്വമാണ് നടത്തേണ്ടത്. ഇപ്പോള്‍ ഈ വിഷയത്തിന് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ സമഗ്ര സുരക്ഷ പരിശോധന സെപ്‌തംബർ ഒന്നിന് നടക്കും. മുല്ലപ്പെരിയാറിൽ സിഡിഎസ്ഇ പാനൽ നേരിട്ടെത്തി പരിശോധിക്കും. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ ഇതിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments